ദുബായിൽ ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാക്കും

single-img
29 September 2012

ദുബായ്:ബസുകളിൽ ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഭക്ഷണം ലഭ്യമാക്കുമെന്ന് ദുബായ് സർക്കർ അറിയിച്ചു.റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ദുബായ് അബുദാബി, ദുബായ് അല്‍ അലൈന്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളിലാണ് ഈ സർവ്വീസ് ലഭ്യമാകുക.മെനു കാര്‍ഡ് പരിശോധിച്ച് ആവശ്യപ്പെടുന്ന ഭക്ഷണം ടേബില്‍ ക്രൂ വിതരണം ചെയ്യും. ചായ, കോഫി, ജൂസ് എന്നിവയ്ക്കു രണ്ടു ദിര്‍ഹവും ബിരിയാണിക്ക് എട്ടു ദിര്‍ഹവുമാണു വില. അല്‍ ഷാമില്‍ ഫുഡ് കമ്പനിയാണു ഭക്ഷണം ലഭ്യമാക്കുന്നത്.