മുൻ ദേശീയ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു

single-img
29 September 2012

ന്യൂഡൽഹി: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്ര അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം.ഇന്ത്യയുടെ വിദേശകാര്യ രംഗത്ത് നിരവധി നിര്‍ണായകതീരുമാനങ്ങളുണ്ടായ സന്ദര്‍ഭങ്ങളില്‍ സുപ്രധാനപദവികളിലായിരുന്ന മിശ്ര, വാജ്പേയിയുടെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥനായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മിശ്രയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.എന്‍.ഡി.എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഏറ്റവും ശക്തനായിരുന്ന ഇദ്ദേഹം, പൊക്രാന്‍-2 ആണവപരീക്ഷണം, യു.എസ്, പാകിസ്താന്‍ ചര്‍ച്ചകള്‍ എന്നിവയിലെല്ലാം പങ്കാളിയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും നിരവധി രാജ്യങ്ങളില്‍ സ്ഥാനപതിയായും സേവനമനുഷ്ഠിച്ച ബ്രജേഷ് മിശ്ര 1991ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.പിന്നീട് പാര്‍ട്ടിപദവി ഒഴിഞ്ഞ്1998ല്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. 2004 വരെ പദവിയില്‍ തുടര്‍ന്നു. സ്ഥാനമൊഴിഞ്ഞശേഷം ബി.ജെ.പിയുമായി നിരവധി സന്ദര്‍ഭങ്ങളില്‍ പിണങ്ങിയ മിശ്ര, ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരായ ബി.ജെ.പി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2011 ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി മിശ്രയെ ആദരിച്ചു.