പ്രവാചക നിന്ദ:സംവിധായകൻ അറസ്റ്റിൽ

single-img
29 September 2012

മുഹമ്മദ് നബിയെ അവഹേളിക്കുന്ന വിവാദ സിനിമയുടെ സംവിധായകനെ അറസ്റ്റു ചെയ്തു.എന്നാല്‍ വിവാദ സിനിമയുമായി ബന്ധപ്പെട്ടല്ല ഇയാളെ അറസ്റ്റ്് ചെയ്തത്.ഈജിപ്തില്‍ നിന്ന് വന്ന് കാലിഫോര്‍ണിയയില്‍ താമസമുറപ്പിച്ച നകൗലിക്ക് ബാങ്ക് തട്ടിപ്പ് കേസില്‍ 2010 ല്‍ 21 മാസത്തെ തടവും നല്ല നടപ്പും വിധിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് അനുമതി കൂടാതെ കമ്പ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിക്കരുതെന്നായിരുന്നു നിബന്ധന. നല്ല നടപ്പിന്റെ നിബന്ധനകള്‍ ലംഘിച്ചതിന്റെ പേരിലാണ് ലോസ്  ആഞ്ചലസ്
കോടതി ഇദ്ദേഹത്തെ ജാമ്യം നിഷേധിച്ച് ജയിലിലേക്കയച്ചത്.