വാഹനാപകടം:സി.കെ ചന്ദ്രപ്പന്റെ ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

single-img
29 September 2012

അന്തരിച്ച മുന്‍ സി.പി.ഐ  സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി ഉൾപ്പെടെ നാലു പേർക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.വെഞ്ഞാറമൂടിന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കിലിടിക്കുകയായിരുന്നു. മഹിളാസംഘം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രൻ (52), ജില്ലാ സെക്രട്ടറി പി. ബീന (45), സംസ്ഥാന കമ്മിറ്റിയംഗം വസന്തകുമാരി (60), കാർ ‌‌‌ഡ്രൈവർ ചന്ദ്രൻ(34) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.