ശ്വേതാമേനോന് മകൾ പിറന്നു പ്രസവം ക്യാമറയിലാക്കി

single-img
28 September 2012

മുംബൈ:പ്രശസ്ത നടി ശ്വേതാമേനോന്റെ മകൾ പിറന്നു വീണത് ക്യാമറയ്ക്ക് മുന്നിലേക്ക്.ഇന്ത്യയിൽ ഒരു നടി ക്യാമറയ്ക്ക് മുന്നിൽ പ്രസവിക്കുന്നത് ഇതാദ്യമായാണ്.ബ്ലെസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്‘ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശ്വേതയുടെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചത്.ഗര്‍ഭത്തിലുള്ള കുട്ടിയും അമ്മയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ശ്വേത ഗര്‍ഭിണിയായതു മുതലുള്ള കാര്യങ്ങള്‍ ബ്ലെസി പലപ്പോഴായി ചിത്രീകരിച്ചിരുന്നു.മുംബൈ അന്ധേരി വെസ്റ്റിലെ ഡോ നാനാവതി നഴ്സിംഗ് ഹോമില്‍ വ്യാഴാഴ്ച വൈകുന്നേരം 5.27നായിരുന്നു പ്രസവം.വ്യാഴാഴ്ച ഉച്ചയോടെയാണ് ശ്വേതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. നാലരയ്ക്ക് ശേഷം ശ്വേതയെ പ്രസവ മുറിയിലേക്ക് മാറ്റി. പ്രസവം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ബ്ലസി രണ്ട് ദിവസം മുന്‍പെ ആരംഭിച്ചിരുന്നു. ഇതിനായി പ്രസവ മുറിയില്‍ മൂന്ന് ക്യാമറകള്‍ തയ്യാറാക്കിരുന്നു. അഞ്ചരയോടെ ശ്വേത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തന്റെ കുഞ്ഞിന്റെ നെറുകയില്‍ ശ്വേത ആദ്യ ചുംബനം നല്‍കിയതോടെ ബ്ലസി ഷൂട്ടിംഗ് അവസാനിപ്പിച്ചു.‘പ്രസവമെന്ന മനോഹര നിമിഷം ഒരു സ്‌ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്‌ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നു’- ശ്വേത പറഞ്ഞു.