ദേശീയ പാതയിൽ ജി സുധാകരൻ എം എൽ എ കുത്തിയിരിപ്പ് സമരം നടത്തി

single-img
28 September 2012

ആലപ്പുഴ:ദേശീയപാതയുടെ അറ്റക്കുറ്റപ്പണിയ്ക്കായി തന്റെ വീടിന് മുന്നിൽ മെറ്റൽ ഇറക്കി വഴി മുടക്കിയതിനെ തുടർന്ന് ജി.സുധാകരൻ എം.എൽ.എ റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു എന്നാരോപിച്ചായിരുന്നു സുധാകരൻ വീടിന് മുന്നിൽ ഇറക്കിയിട്ടിരുന്ന മെറ്റൽ കൂനയിലിരുന്ന് പ്രതിഷേധിച്ചത്. രാവിലെ 10 മണിയോടെയാണ് മെറ്റല്‍കൂനക്ക് മുന്നില്‍ സുധാകരന്‍ കുത്തിയിരിപ്പ് തുടങ്ങിയത്.എ.ഡി.എമ്മും പൊലീസും സ്ഥലത്തെത്തി എം.എൽ‍.എയുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ പൊതുമരാമത്ത് മന്ത്രി നേരിട്ട് വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടാണ് മൂന്നു മണിക്കൂർ നീണ്ട സമരം അവസാനിപ്പിച്ചത്.