ശിവകാശിയിൽ വീണ്ടും സ്ഫോടനം:3 മരണം

single-img
28 September 2012

ചെന്നൈ:ശിവകാശിയില്‍ വീട്ടില്‍ നടത്തിവരുന്ന അനധികൃത പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകട സമയത്ത്‌ അഞ്ച്‌ തൊഴിലാളികളാണ്‌ പടക്കനിര്‍മ്മാണശാലയിലുണ്ടായിരുന്നത്‌.സംഭവത്തെത്തുടർന്ന് പടക്ക നിർമ്മാണ യൂണിറ്റിന്റെ ഉടമ ഒളിവിൽ പോയി.ഈ മാസം ആദ്യം ശിവകാശിയിലെ ഒരു പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.