സന്ദീപ് പാട്ടീൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാൻ

single-img
28 September 2012

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി തലവനായി മുൻ താരവും പരിശീലകനുമായ സന്ദീപ് പാട്ടിലിനെ ബി.സി.സി.ഐ നിയമിച്ചു.  മുബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനമുണ്ടായത്. അഞ്ചംഗ കമ്മിറ്റിയില്‍ സാബാ കരീം, റോജര്‍ ബിന്നി, വിക്രം രാത്തോഡ് എന്നിവരും ഉള്‍പ്പെടുന്നുണ്ട്. >കെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.ഇന്ത്യയ്ക്കുവേണ്ടി 29 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ചിട്ടുള്ള പാട്ടീൽ 2003 ലോകകപ്പിൽ ഇന്ത്യൻ കോച്ചായിരുന്നു.