പുതിയ ഗ്യാസ് കണക്ഷനുകൾക്ക് താൽക്കാലിക നിരോധനം

single-img
28 September 2012

ന്യൂഡൽഹി: പാചകവാതക സിലിണ്ടറുകളുടെ പുതിയ കണക്ഷനുകള്‍ എണ്ണക്കമ്പനികള്‍ താല്കാലികമായി നിര്‍ത്തിവെച്ചു. നിലവിലുള്ള ഉപഭോക്താക്കളുടെ മേല്‍വിലാസ പരിശോധന പൂര്‍ത്തിയാകും വരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഒരേ മേല്‍വിലാസത്തില്‍ പല കണക്ഷനുകളുള്ളത് കണ്ടെത്താനും അനധികൃതമായ കണക്ഷനുകള്‍ റദ്ദാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ അനൗദ്യോഗിക നിരോധനം.പരിശോധനയ്‌ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റുളള കമ്പനികളും ഉടന്‍ തന്നെ ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.അതേസമയം, പുതിയ കണക്ഷനുള്ള അപേക്ഷകള്‍ തള്ളില്ലെന്നും കൃത്യമായ രേഖകള്‍ ഇല്ലാതെ പുതിയ കണക്ഷന് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ലെന്നും കമ്പനികള്‍ അറിയിച്ചു. എണ്ണക്കമ്പനികളുടെ നോ യുവര്‍ കസ്റ്റമര്‍ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി.