എ ടി എം വാൻ കൊള്ളയടിച്ച് അഞ്ചു കോടി കവർന്നു

single-img
28 September 2012

ന്യൂഡൽഹി:എ ടി എമ്മിലേക്ക് പണം കൊണ്ടു പോയ വാൻ ഒരു സംഘം കൊള്ളയടിച്ച് അഞ്ചു കോടി രൂപ കവർന്നു.ഇന്ന് ഉച്ചയ്ക്ക്‌ രണ്ടേകാലോടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച ശേഷം മോഷ്ടാക്കള്‍ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു‌.ഐസിഐസി ബാങ്കില്‍ നിന്നുള്ള പണവുമായി പോയ വാനാണ് മോഷ്ടാക്കള്‍ തട്ടിക്കൊണ്ടു പോയത്. വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.