സി.എച്ച്‌. കൂട്ടുകക്ഷി ഭരണത്തിന്റെ ശില്‍പി : സമദാനി

single-img
28 September 2012

രാജ്യത്തിന്‌ മാതൃകയായി മാറിയ കൂട്ടുകക്ഷി സംവിധാനത്തിന്റെ പ്രധാന ശില്‍പികളില്‍ ഒരാളായിരുന്നു സി.എച്ച്‌. മുഹമ്മദ്‌കോയ എന്ന്‌ എം.പി. അബ്ദുസ്സമദ്‌ സമദാനി എം.എല്‍.എ. പറഞ്ഞു. സി.എച്ച്‌. മുഹമ്മദ്‌ കോയയുടെ 29-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി മുസ്‌ ലിം ലീഗ്‌ സൗത്ത്‌ മണ്ഡലം നടത്തിയ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ. മൊയ്‌തീന്‍കോയ അധ്യക്ഷത വഹിച്ചു.