ഭരണകക്ഷിയും കോര്‍പ്പറേറ്റുകളും രാജ്യം കൊള്ളയടിക്കുന്നു – പിണറായി

single-img
28 September 2012

ഭരണകക്ഷിയും കോര്‍പ്പറേറ്റുകളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്‌ രാജ്യത്തുള്ളതെന്നും ഇരുവരും ചേര്‍ന്ന്‌ രാജ്യം കൊള്ളയടിക്കുകയാണെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി പിണറായി വിജയന്‍ പറഞ്ഞു. കരുവട്ടൂരില്‍ അഴീക്കോടന്‍ രാഘവന്‍ സ്‌മാരക മന്ദിരത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്നും കോണ്‍ഗ്രസ്‌ നേതൃത്വം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ടി. ശശിധരന്‍ അധ്യക്ഷത വഹിച്ചു.