ബിജെപി ദേശീയ നിര്‍വാഹകസമിതി; യെദിയൂരപ്പ പങ്കെടുത്തില്ല

single-img
27 September 2012

ഹരിയാനയിലെ സൂരജ്കുണ്ഡില്‍ ഇന്നലെ ആരംഭിച്ച ബിജെപി ദേശീയനിര്‍വാഹക സമിതിയില്‍നിന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂപ്പ വിട്ടുനിന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജും യോഗത്തിനെത്തിയില്ല. അഴിമതിക്കേസില്‍പ്പെട്ടു മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനുശേഷം ബിജെപി നേതൃത്വവുമായി ഉടക്കിനിന്ന യെദിയൂരപ്പ, പല തവണ നേതൃത്വത്തിനെതിരേ സമ്മര്‍ദതന്ത്രം ഉപയോഗിച്ച് സംസ്ഥാന അധ്യക്ഷനാകാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ക്യാമ്പിലാണ് യെദിയൂരപ്പ.