സിറിയന്‍ സൈനിക ആസ്ഥാനത്തു സ്‌ഫോടനം

single-img
27 September 2012

പ്രസിഡന്റ് അസാദിനെ പുറത്താക്കാന്‍ പോരാടുന്ന വിമതര്‍ സിറിയന്‍ സേനയുടെ ഡമാസ്‌കസിലെ ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ ഇരട്ട സ്‌ഫോടനം നടത്തി. ഇന്നലെ രാവിലെ ഏഴിനുണ്ടായ സ്‌ഫോടനങ്ങളില്‍ കെട്ടിടത്തിന്റെ രണ്ടു നിലകള്‍ക്കു തീപിടിച്ചു. സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ ഹെഡ്ക്വാട്ടേഴ്‌സ് വളപ്പില്‍ കനത്ത വെടിവെയ്പ്പു നടന്നതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തില്‍ നേരത്തേ സ്ഥാപിച്ച ബോംബും മറ്റൊരു കാര്‍ബോംബുമാണ് പൊട്ടിത്തെറിച്ചതെന്ന് വാര്‍ത്താവിതരണ മന്ത്രി ഒമര്‍ അല്‍സൗബി അറിയിച്ചു.