കാര്‍ലിംഗ് കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം

single-img
27 September 2012

കാര്‍ലിംഗ് കപ്പ് മൂന്നാം റൗണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു മാഞ്ചെസ്റ്റര്‍ തോല്‍പ്പിച്ചത്. 44-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ആണു മാഞ്ചെസ്റ്ററിനു വേണ്ടി ആദ്യം സ്‌കോര്‍ ചെയ്തത്. 58-ാം മിനിറ്റില്‍ ടോം ക്ലെവര്‍ലി രണ്ടാം ഗോള്‍ നേടി. 62-ാം മിനിറ്റില്‍ സിസെയാണു ന്യൂകാസിലിന്റെ ആശ്വാസ ഗോള്‍ നേടിയത്.