കല്യാണ്‍ സിംഗ് വീണ്ടും ബിജെപിയിലേക്ക്

single-img
27 September 2012

മുന്‍ മുഖ്യമന്ത്രിയും സമുന്നത നേതാവുമായ കല്യാണ്‍ സിംഗ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപിയില്‍ ചേരും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കല്യാണ്‍ സിംഗിനെ തിരികെ കൊണ്ടുവരുന്നത്. അടുത്തമാസം സിംഗ് ബിജെപിയിലെത്തുമെന്നാണു സൂചന. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മുലായം സിംഗ് യാദവുമായുള്ള സഖ്യം അവസാനിപ്പിച്ച കല്യാണ്‍ സിംഗ് ബിജെപിയിലെത്തുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരിക്കലുമില്ല എന്ന മറുപടിയാണ് കല്യാണ്‍ നല്‍കിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഉത്തര്‍പ്രദേശില്‍ വന്ന രാഷ്ട്രീയമാറ്റമാണു കല്യാണിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കല്യാണ്‍ സിംഗിന്റെ ജന്‍ കാന്ത്രി പാര്‍ട്ടി(ജെകെപി)യുടെ യോഗം അടുത്തമാസം ആദ്യം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്കു രൂപം നല്‍കും.