ബീഹാറില്‍ ട്രെയിനും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

single-img
27 September 2012

ബിഹാറില്‍ ട്രെയിനും ബസും കൂട്ടിയിടിച്ച് ഏഴ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജ് വിദ്യാര്‍ഥികള്‍ ട്രെയിനിനു തീവച്ചു. പ്രതിഷേധക്കാരെ പിന്നീടു പോലീസ് തടഞ്ഞു. ബിഹാറിലെ പച്‌റുഖി-സിവാന്‍ മേഖലയിലാണ് അപകടമുണ്ടാ യത്. ഹൗറ-കത്‌ഗോഡാം എക്‌സ്പ്രസ് ട്രെയിനും ചാപ് ധാലയിലെ ഡിഎവി എന്‍ജിനിയറിംഗ് കോളജിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. ലെവല്‍ക്രോസിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെ ബസ് ട്രെയിനില്‍ ചെന്നിടിക്കുകയായിരുന്നെന്നു പറയ പ്പെടുന്നു.