പോലീസ്‌ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

single-img
27 September 2012

സംസ്ഥാനത്തെ പോലീസ്‌ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. എഫ്‌്‌.ഐ.ആര്‍. വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന കേരളാ പോലീസിന്റെ പുതിയ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ പോലീസിന്റെ ഔദ്യേഗിക വെബിസൈറ്റായ www.keralapolice.gov.in -ലെ know your FIR status എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌തുകിട്ടുന്ന പേജില്‍ രജിസ്‌റ്റര്‍ ചെയ്‌ത തിയ്യതി, എഫ്‌.ഐ.ആര്‍. നമ്പര്‍ , പരാതിക്കാരന്റെ പേരോ നല്‍കിയാല്‍ എഫ്‌.ഐ.ആറിലെ വിവരങ്ങള്‍ കാണാനാകുന്ന സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌.