വി ജെ പൌലോസ് വെള്ളാപ്പള്ളിയെ കണ്ടു ഖേദം പ്രകടിപ്പിച്ചു

single-img
26 September 2012

ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന ആരോപണത്തെതുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൌലോസ് ഖേദം പ്രകടിപ്പിച്ചു.ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.എസ്എന്ഡി്പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണ് ഖേദം പ്രകടിപ്പിച്ചത്. കോണ്ഗ്രസ് നേതാവ് അജയ് തറയിലും പൌലോസിനൊപ്പം ഉണ്ടായിരുന്നു.