സൌദിയയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

single-img
26 September 2012

പ്രദീപ

റിയാദ്:സൌദിയയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു.പത്തനം തിട്ട സ്വദേശി ജയശ്രീ(32),കോടഞ്ചേരി കണ്ണോത്ത് കുഴീക്കാട്ടിൽ പ്രദീപ(30) എന്നിവരാണ് മരിച്ചത്.ജിദ്ദയിൽ നിന്നും 110 കി.മി അകലെയുള്ള അൽ ഈസിലേക്ക് പോകുന്ന വഴി നഴ്സുമാർ സഞ്ചരിച്ച വാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം നടന്നത്.മരിച്ച ഇരുവരും അൽ ഈസ് ജനറൽ ആശുപത്രിയിലെ നഴ്സുമാരാണ്.