പയ്യോളി മനോജ് വധം:നുണ പരിശോധന ആവശ്യം കോടതി തള്ളി

26 September 2012
പയ്യോളിയില്‍ ബി.ജെ.പി പ്രവര്ത്തകന് അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ മനോജ് (39) നെ കൊലപ്പെടുത്തിയ കേസില്‍ നുണപരിശോധനക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ സി.പി.എം പ്രവർത്തകർ നല്കിയ ഹരജി കോടതി തള്ളി.കൊലപാതകത്തിൽ പങ്കില്ലെന്നും പാർട്ടി ആവശ്യപ്രകാരമാണ് പ്രതിയായതെന്നും കാണിച്ചാണ് ആറു പ്രതികൾ നുണപരിശോധനയ്ക്ക് ഹർജി നൽകിയത്. കേസിലുള്ള 15 പ്രതികളില്‍ ആറു പേരാണ് ഹര്‍ജി നല്‍കിയിരുന്നത്. പ്രതികളില്‍ ഒരാളൊഴിച്ച് എല്ലാവരും റിമാന്‍ഡിലാണ്. ഒരാള്‍ ഒളിവിലും.ഫെബ്രുവരി 18നാണ് മനോജ് കൊല്ലപ്പെട്ടത്.പാർട്ടി സംരക്ഷിക്കുമെന്ന് പറഞ്ഞതിനാലാണ് കേസിൽ പ്രതികളായതെന്ന് ഒന്നാം പ്രതി അജിത് കോടതിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പാർട്ടി വഞ്ചിക്കുകയായിരുന്നു എന്നും അജിത്ത് പറഞ്ഞു