വിമര്‍ശിക്കുന്നവര്‍ ഹസന്റെ വെല്ലുവിളി ഏറ്റെടുക്കുക: മുഖ്യമന്ത്രി

single-img
26 September 2012

ജനശ്രീയുടെ പേരില്‍ വിമര്‍ശനമുന്നയിക്കുന്നവര്‍ ഹസന്റെ വെല്ലുവിളി ഏറ്റെടുക്കട്ടേയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹസനു ജനശ്രീയില്‍ അമ്പതിനായിരം രൂപയുടെ ഓഹരി മാത്രമേയുള്ളു. കോടികളുടെ ഓഹരിയുണെ്ടന്നു പറഞ്ഞു പ്രചരിപ്പിച്ചവരോട് അതു തെളിയിക്കാന്‍ ഹസന്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിരവധി എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് ജനശ്രീ. കുടുംബശ്രീയാണു സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സി. സര്‍ക്കാര്‍ കുടുംബശ്രീക്ക് എല്ലാ പ്രോത്സാഹനവും നല്‍കും മുഖ്യമന്ത്രി പറഞ്ഞു.