മിൽമ പാൽ വില വർധിപ്പിച്ചേയ്ക്കും

single-img
26 September 2012

തിരുവനന്തപുരം:മിൽമ പാൽ വില അഞ്ചു രൂപ വർധിപ്പിച്ചേയ്ക്കുമെന്ന് സൂചന.സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ തകിടം മറിക്കുന്ന വില വർധനയാണിത്.പാൽ വില വർധിപ്പിക്കുന്നതിനായി സർക്കാരും മിൽമ ഡയറക്ടർ ബോർഡും നാളെ തിരുവനന്തപുരത്ത് ചർച്ച നടത്തും.കാലിത്തീറ്റ വില വർധനയുൾപ്പെടെ ക്ഷീര മേഖലയുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ന് മന്ത്രി കെ.സി ജോസഫിന്റെ അധ്യക്ഷതയിൽ ചർച്ച നടക്കുന്നുണ്ട്.കർഷകരെ സഹായിക്കുന്നതിനായി പാലിന്റെ വില വർധിപ്പിക്കനമെന്ന ആവശ്യം ഈ യോഗത്തിൽ മിൽമ ഉന്നയിക്കുമെന്നറിയുന്നു.വർധിച്ച ഉല്പാദന ചെലവിന് ആനുപാതികമായി പാൽ വില വർധന അനിവാര്യമാണെന്ന് മിൽമ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പ് പറഞ്ഞു.