പ്രധാനമന്ത്രിക്ക് 80ാം പിറന്നാൾ

single-img
26 September 2012

ന്യൂഡൽഹി:പ്രധാനമന്ത്ര് ഡോക്ടർ മൻ മോഹൻ സിങിന് ഇന്ന് 80ാം പിറന്നാൾ. പിറന്നാള്‍ ദിനത്തിലും കാര്യമായ ആഘോഷങ്ങളൊന്നുമില്ലാതെ പതിവ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. രാവിലെ ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ 70ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും.അതെ സമയം സാമ്പത്തിക പരിഷ്കരണ നടപടികളുടെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തിനകത്ത് കനത്ത വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്.1932 സെപ്റ്റംബര്‍ 26 ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍പ്പെട്ട ചക്വാള്‍ ജില്ലയിലെ ഗാഹ് എന്ന ഗ്രാമത്തില്‍ ഗുരുമുഖ് സിങ്ങിന്റെയും അമൃത് കൌറിന്റെയും പത്താമത്തെ പുത്രനായി മന്‍മോഹന്‍ സിങ് ജനിച്ചത്.2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യ തവണ സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാംഗമായ അദ്ദേഹം രണ്ടു തവണ പ്രധാനമന്ത്രിപദത്തിലെത്തി.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടര്‍ ,ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍,ധനമന്ത്രി,സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ: ഗുര്‍ചരണ്‍ കൌര്‍. മൂന്നു പെണ്‍ മക്കളുണ്ട്.