ലാവ്‌ലിന്‍ അഴിമതി ‌: തുടരന്വേഷണ ഹര്‍ജികള്‍ തള്ളി

single-img
26 September 2012

ലാവലിൻ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്‍ജികളും തള്ളി . തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഹര്‍ജികള്‍ തള്ളിയത് .അഭിഭാഷകനായ പി.നാഗരാജും ക്രൈം നന്ദകുമാറും ഇ.എം.എസ് സാംസ്‌കാരികവേദിയും നല്‍കിയ ഹരജികളാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി തള്ളിയത്. ലാവലിന്‍ ഇടപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇവരുടെ പങ്കിനെക്കുറിച്ചു തുടരന്വേഷണം വേണമെന്നുമാണു ഹര്‍ജിക്കാരുടെ ആവശ്യം. ഇടപാടില്‍ മുന്‍ മന്ത്രിമാരായ ടി. ശിവദാസമേനോന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.