കൊല്ലത്തും പത്തനംതിട്ടയിലും നേരിയ ഭൂചലനം

single-img
26 September 2012

കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ഏതാനും മേഖലകളില്‍ നേരിയ ഭൂചനം അനുഭവപ്പെട്ടു. രാവിലെ 7.35ഓടെയാണ് ഭൂചലനമുണ്ടായത്. ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ ഏനാത്ത്, ശാസ്താംകോട്ട, മണ്ണടി, ഐവര്‍കാല എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.