ഇടമലയാര്‍ പദ്ധതി: ഇനിയും പണം പാഴാക്കേണെ്ടന്ന് ധാരണ

single-img
26 September 2012

ഇടമലയാര്‍ ജലസേചനപദ്ധതിക്കായി നിര്‍മിച്ച കനാലില്‍ കൂടി വെള്ളം ഒഴുക്കാതെ ഇനിയും സ്ഥലമെടുപ്പും പുതിയ നിര്‍മാണവും നടത്തേണ്ടതില്ലെന്ന് ജലവിഭവമന്ത്രി പി.ജെ. ജോസഫ്, ചീഫ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തില്‍ ധാരണയായി. 1980ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ 25 കോടി രൂപ അടങ്കല്‍തുക കണക്കാക്കി നിര്‍മാണമാരംഭിച്ച പദ്ധതിയാണിത്. 32 വര്‍ഷം പിന്നിട്ടപ്പോള്‍ 400 കോടി രൂപ ചെലവഴിച്ചു. പഴയ പ്ലാനനുസരിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇപ്പോഴത്തെ നിലയില്‍ 400 കോടി രൂപ കൂടി വേണമെന്നും കണക്കാക്കപ്പെടുന്നു.