സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

single-img
26 September 2012

സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പകല്‍ അരമണിക്കൂറും രാത്രി അരമണിക്കൂറുമാകും നിയന്ത്രണം. സമയക്രമവും മറ്റും കെ.എസ്.ഇ.ബി തീരുമാനിക്കും. കടുത്ത വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നതിനാല്‍ രാവിലെയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് വൈദ്യുതി റഗുലേറ്ററി ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.