മെക്സിക്കോയിൽ ഭൂചലനം

single-img
26 September 2012

മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ തെക്കൻ പ്രവിശ്യയിലെ ബാജാ ഉപദ്വീപിനു സമീപം ഭൂചലനം.റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.ലാപാസിൽ നിന്നു 75 കിലോമീറ്റർ വടക്കു കിഴക്കു മാറിയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.വീണ്ടും ചലനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.