പകല്‍സമയത്തു ബാറുകള്‍ക്കു നിയന്ത്രണം: വിധി ഇന്ന്

single-img
26 September 2012

സംസ്ഥാനത്തെ ബാറുകളില്‍ പകല്‍സമയത്തു മദ്യ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റീസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും സി.കെ. അബ്ദുള്‍ റഹിമും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണു കേസില്‍ വിധി പറയുക. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു ഗവണ്‍മെന്റ് മറുപടി നല്കിയിട്ടില്ല. ബാറുകളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ച അബ്കാരി നിയമത്തിലെ 25-ാം ചട്ടം ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലുകളാണു കോടതി പരിഗണിക്കുന്നത്.