സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലാഴ്ത്തുന്നു: അച്യുതാനന്ദന്‍

single-img
26 September 2012

യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഇരുട്ടിലാഴ്ത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എവിടെനിന്നു വൈദ്യുതി കൊണ്ടുവന്നിട്ടായാലും ലോഡ്‌ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിബോര്‍ഡിന്റെ ആസൂത്രണപിഴവിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.