റേഷന്‍ അരിയില്‍ പുഴു : അരി തിരിച്ചയച്ചു

single-img
26 September 2012

കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ ഗോഡൗണില്‍ നിന്നും ചേളന്നൂരിലെ റേഷന്‍കടയില്‍ വിതരണത്തിനായി അയച്ച അരി പുഴുവരിച്ചതും പഴകിയതുമാണെന്ന്‌ ആരോപിച്ച്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ തടഞ്ഞു. അധികൃതരെത്തി അരി പരിശോധിച്ച ശേഷം തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കി. ചേളന്നൂര്‍, പള്ളിപ്പൊയില്‍, കോറോത്ത്‌ പൊയില്‍, അമ്പലത്ത്‌കുളങ്ങര റേഷന്‍ കടകളിലേക്ക്‌ വന്ന 80 ക്വിന്റലിലധികം അരിയാണ്‌ മടക്കിഅയക്കാന്‍ നിര്‍ദേശം നല്‍കിയത്‌.