ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറം-കോഴിക്കോട്‌ ഫൈനല്‍ ഇന്ന്‌

single-img
26 September 2012

ചേര്‍ത്തലയില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ ഫൈനലില്‍ ബുധനാഴ്‌ച മലപ്പുറം കോഴിക്കോടിനെ നേരിടും. ചൊവ്വാഴ്‌ച നടന്ന രണ്ടാം സെമിയില്‍ ടൈബ്രേക്കറില്‍ 5-4 ന്‌ ആലപ്പുഴയെ തോല്‍പിച്ചാണ്‌ കോഴിക്കോട്‌ ഫൈനലില്‍ എത്തിയത്‌. ബുധനാഴ്‌ച നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ആലപ്പുഴ തിരുവനന്തപുരത്തെ നേരിടും. വൈകിട്ട്‌ 4 ന്‌ നടക്കുന്ന ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്ക്‌ സിനിമാതാരം ശരണ്യ മോഹന്‍ ട്രോഫി നല്‍കും.