എയര്‍ ഇന്ത്യ റദ്ദാക്കിയ ഗള്‍ഫ്‌ സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നു

single-img
26 September 2012

എയര്‍ ഇന്ത്യ റദ്ദാക്കിയ ഗള്‍ഫ്‌ സര്‍വീസുകള്‍ പുന:സ്ഥാപിക്കുന്നു. സപ്‌തംബര്‍ 29, 30 തീയ്യതികള്‍ക്കകം റദ്ദാക്കിയ എല്ലാ സര്‍വീസുകളും പുന:സ്ഥാപിക്കും. കേരളത്തില്‍ നിന്ന്‌ ഗള്‍ഫിലേക്കുള്ള പത്ത്‌ സര്‍വീസുകളാണ്‌ റദ്ദാക്കിയിരുന്നത്‌. കോഴിക്കോട്‌-ദമാം, കോഴിക്കോട്‌- കൊച്ചി-കുവൈറ്റ്‌, തിരുവനന്തപുരം-ഷാര്‍ജ, തിരുവനന്തപുരം-ദുബായ്‌, തിരുവനന്തപുരം-ദോഹ-ബഹ്‌റിന്‍ എന്നീസര്‍വീസുകളാണ്‌ റദ്ദാക്കിയിരുന്നത്‌. ഈ സര്‍വീസുകളെല്ലാം പുന:സ്ഥാപിക്കും.