റിസോഴ്‌സ്‌ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കും – അബ്ദുറബ്‌

single-img
25 September 2012

റിസോഴ്‌സ്‌ അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന്‌ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്‌ പറഞ്ഞു. പത്താം ക്ലാസ്‌ പാസ്സായ പ്രത്യേക പരിഗണന ആവശ്യമായ വിദ്യാര്‍ഥികളെ കേരള റിസോഴ്‌സ്‌ ടീച്ചേവ്‌സ്‌ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അനുമോദിക്കുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആര്‍. ശശി അധ്യക്ഷത വഹിച്ചു.