അടുത്ത വർഷം മുതൽ റോമിങ് നിർത്തലാക്കി:കോൾ ചാർജ്ജ് വർധിപ്പിക്കാൻ നീക്കം

single-img
25 September 2012

ന്യൂഡൽഹി:അടുത്ത വർഷം മുതൽ രാജ്യത്ത് റോമിങ് ചാർജ്ജ് ഒഴിവാക്കുമെന്ന സന്തോഷ വാർത്തയ്ക്ക് ഇരുട്ടടിയായി പുതിയ വാർത്ത പുറത്തു വന്നു കോൾ ചാർജ്ജ് കൂടുമെന്നാണ് ആ വാർത്ത. നഷ്ടപ്പെടുന്ന വരുമാനം കോള്‍ നിരക്കുകളില്‍ വര്‍ദ്ധന വരുത്തി തിരിച്ചുപിടിയ്ക്കാനാണ് മൊബൈല്‍ കമ്പനികളുടെ ശ്രമം.റോമിങ് ഇല്ലാതാക്കുമ്പോള്‍ അതിനനുസരിച്ച് കോള്‍ നിരക്കില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മൊബൈല്‍ സേവനദാതാക്കളായ കമ്പനികളുടെ കൂട്ടായ്മ സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷനാണ് അറിയിച്ചിരിയ്ക്കുന്നത്. 2013 മുതൽ ഇത് നടപ്പിൽ വരുമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി കപിൽ സിബൽ തിങ്കളാഴ്ച്ച വ്യക്തമാക്കിയത്.രാജ്യത്തെല്ലാം നിരക്ക് ഏകീകരണം വരുമ്പോൾ ഇന്നത്തെ നിലയിൽ നിന്നും ഫോൺ ചാർജിലും മാറ്റം അനിവാര്യമാകുമെന്ന് സെല്ലുലാർ ഓപാറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാജൻ മാത്യൂസ് പറഞ്ഞു.റോമിങ് നിരക്ക് ഒഴിവാക്കുമ്പോഴും ഉപഫോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ പല താരിഫ്പദ്ധതികളും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.