ഫാ.ജോബ് ചിറ്റിലപ്പള്ളി വധം:പ്രതിക്ക് ഇരട്ട ജീവ പര്യന്തം

single-img
25 September 2012

കൊച്ചി:കൊച്ചി: ഫാദര്‍ ജോബ് ചിറ്റിലപ്പള്ളി വധക്കേസിലെ പ്രതി രഘുവിന് സി.ബി.ഐ. പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.ഇതിനു പുറമെ പ്രതി മുപ്പത്തയ്യായിരം രൂപയും പിഴയടയ്ക്കണം.ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളി വികാരിയായിരുന്ന ഫാദര്‍ ചിറ്റിലപ്പള്ളി 2004 ആഗസ്ത് 28നാണ് കൊല്ലപ്പെട്ടത്. പരിസരവാസിയായ രഘുവാണ് കൊല നടത്തിയതെന്ന് സി.ബി.ഐ. ആരോപിച്ചു. സാക്ഷി മൊഴികളില്‍ നിന്നും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.ഫാദര്‍ ചിറ്റിലപ്പള്ളിയോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സര്‍ക്കാരാണ് പിന്നീട് സി.ബി.ഐ.യ്ക്ക് കൈമാറിയത്.