ഷാർജയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ

single-img
25 September 2012

ദുബൈ: ഷാര്‍ജയില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ലിയോ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷാര്‍ജ വ്യവസായ മേഖലയിലെ അല്‍ സഫീര്‍ മെഡിക്കല്‍ സെന്ററിനും കോഹിനൂര്‍ ബേക്കറിക്കും സമീപത്തുമുള്ള അല്‍ ഖൊവാഹിര്‍ കെമിക്കല്‍ ഫാക്ടറിയില്‍ തിങ്കളാഴ്ച ഉച്ചക്ക് 1.45ഓടെയാണ് തീപിടിത്തമുണ്ടായത്.ഏതാണ്ട് 20 മിനിറ്റോളം അഗ്‌നി പടര്‍ന്നതായി ദൃക്‌സാക്ഷികൾ അറിയിച്ചു. ഫൈബര്‍ ഗ്ലാസ്, പെയിന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് എന്നിവയുടെ നിര്‍മ്മാണത്തിനാവശ്യമായ കെമിക്കല്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ് അല്‍­ഖോവാഹിര്‍. ഫാക്ടറിയിലെ ഫർണിച്ചറുകളും മറ്റും കത്തിനശിച്ചു.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് സംഭവ സമയത്ത് കമ്പനിയില്‍ ഉണ്ടായിരുന്ന ചെയര്‍മാനും ലിയോ ഫിലിപ്പിന്റെ പിതാവുമായ തിരുവല്ല പുല്ലാട് ഒവനാലില്‍ ഒ.സി ഫിലിപ്പോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഓഫിസ് രേഖകളും ജീവനക്കാരുടെ പാസ്പോര്‍ട്ടും മറ്റുള്ളവയും കൃത്യസമയത്ത് നീക്കം ചെയ്തതിനാല്‍ അവ കത്തി നശിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്‌നിബാധയില്‍ ആളപായമുണ്ടായതായും റിപോര്‍ട്ടില്ല.