എയർ ഇന്ത്യ സർവ്വീസുകൾ വീണ്ടും റദ്ദാക്കുന്നു

single-img
25 September 2012

തിരുവനന്തപുരം:എയർ ഇന്ത്യ ഗൾഫിലേക്കുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു.അടുത്തമാസം 12 വരെയുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്.തിരുവനന്തപുരത്തു നിന്നും ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ശനിയാഴ്ച്ച യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് യാത്രക്കാർക്ക് ഇരുട്ടടി നൽകി കൊണ്ട് 18 സർവ്വീസുകൾ കൂടി റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഗൾഫിലെ അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കുന്നവരെയാണ് വിമാനം റദ്ദാക്കൽ കൂടുതൽ ബാധിക്കുക.ഇവിടെ നിന്നും ഷാർജയിലേക്കുള്ള ആറും മസ്കറ്റിലേക്കുള്ള മൂന്നും ദുബായിലേക്കുള്ള ഒൻപതും സർവ്വീസുകളാണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.