സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ : മലപ്പുറം ജേതാക്കള്‍

single-img
25 September 2012

തൊടുപുഴയില്‍ നടന്ന സംസ്ഥാന സബ്‌ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി. ട്രൈബ്രേക്കറില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക്‌ പാലക്കാടിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഷൂട്ടൗട്ടില്‍ ഷൈജല്‍, മുഹമ്മദ്‌ അജീഷ്‌, അഭിജിത്ത്‌ എന്നിവര്‍ മലപ്പുറത്തിന്‌ വേണ്ടി ഗോളുകള്‍ നേടി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍ ട്രോഫികള്‍ വിതരണം ചെയ്‌തു.