പാര്‍ട്ടിയുണ്ടാക്കും മുമ്പ്‌ ജനാഭിപ്രായം – അരവിന്ദ്‌ കെജ്രിവാള്‍

single-img
25 September 2012

പുതുയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ ജനാഭിപ്രായം തേടാന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ ഒരുങ്ങുന്നു. അണ്ണാഹസാരെ സംഘത്തിലെ പ്രമുഖനായിരുന്ന ഇദ്ദേഹം ഗാന്ധിജയന്തി ദിനത്തില്‍ പുതിയപാര്‍ട്ടി പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. അതിന്‌ മുന്നോടിയായി ജനാഭിപ്രായം തേടാനാണ്‌ ഉദ്ദേശിക്കുന്നത്‌. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തുടങ്ങിയവയുടെ കരട്‌ ഒക്ടോബര്‍ രണ്ടിന്‌ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തുടനീളം സഞ്ചരിച്ച്‌ ജനാഭിപ്രായം തേടും.