ഡി.വൈ.എഫ്‌.ഐ. കളക്ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി

single-img
25 September 2012

നിയമനനിരോധനം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുത്‌, പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കരുത്‌ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ യുവജനനയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്‌.ഐ. കോഴിക്കോട്‌ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ്‌ മാര്‍ച്ച്‌ നടത്തി. ഡി.വൈ.എഫ്‌.ഐ. സംസ്ഥാന ട്രഷറര്‍ കെ. സുനില്‍കുമാര്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ.കെ. ഹനീഫ അധ്യക്ഷത വഹിച്ചു.