ടി.പി. വധക്കേസ്‌ ദുര്‍ബലമാക്കുന്നതീരുമാനം സര്‍ക്കാര്‍ എടുക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

single-img
25 September 2012

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍ പറഞ്ഞു. ഒഞ്ചിയത്ത്‌ ചന്ദ്രശേഖരന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമ, ആര്‍.എം.പി. നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി. തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെയാണ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്‌.