ടി.പി. വധം : അവസാന കണ്ണിയും പിടിക്കപ്പെടണം -കെ.കെ. രമ

single-img
25 September 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അവസാനകണ്ണിവരെ പിടിക്കപ്പെടണമെന്നാണ്‌ തന്റെ ആഗ്രഹമെന്ന്‌ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണം സംബന്ധിച്ച്‌ നേരത്തെ ഉന്നയിച്ച നിലപാടില്‍ മാറ്റമില്ലെന്നും നിലവിലെ കേസിനെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും അവര്‍ പറഞ്ഞു. ടി.പിയെ കൊല്ലിച്ച അവസാന ആളെയും പിടികൂടണമെന്ന്‌ ആര്‍.എം.പി. ഏരിയാസെക്രട്ടറി എന്‍. വേണുവും പറഞ്ഞു.