അജ്‌മല്‍ കസബിന്റെ ദയാഹര്‍ജി തള്ളി

single-img
25 September 2012

മുംബൈ ഭീകരാക്രമണ കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട അജ്‌മല്‍ കസബിന്റെ ദയാഹര്‍ജി മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്‌ തള്ളി. സംസ്ഥാന ആഭ്യന്തര മന്ത്രാലയം ദയാഹര്‍ജി തള്ളിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുത്തിട്ടുണ്ടെന്നും അവിടെനിന്ന്‌ ഹര്‍ജി കേന്ദ്ര ആഭ്യന്തമ മന്ത്രാലയത്തിലേക്കും പിന്നീട്‌ രാഷ്ട്രപതി ഭവനിലേക്കും അയച്ചുകൊടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളോടുകൂടിയാണ്‌ രാഷ്ട്രപതിക്ക്‌ ദയാഹര്‍ജി അയച്ചുകൊടുത്തത്‌.