യു.പി ക്ഷേത്രത്തിലെ തിരക്കിൽ‌പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി

single-img
24 September 2012

മധുര:ഉത്തർപ്രദേശിലെ ബർസാനയിൽ രാധാറാണി ക്ഷേത്രത്തിലെ തിരക്കിൽ‌പ്പെട്ട് മൂന്നു പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ബരേലിയിൽ നിന്നുള്ള മാലിനിദേവി(60),കുസുമം(42),ദീപക്ക്(40) എന്നിവരാണ് മരിച്ചത്.രാധാ അഷ്ടമി പ്രാർഥനയ്ക്കിടയിലാണ് തിരക്കുണ്ടായത്.