നൈജീരിയയില്‍ ദേവാലയാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

single-img
24 September 2012

വടക്കന്‍ നൈജീരിയയില്‍ കത്തോലിക്കാ ദേവാലയത്തിനു നേര്‍ക്ക് ചാവേര്‍ ഭടന്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 48 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.ബൗച്ചിയിലെ സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയ കവാടത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. സ്‌ഫോടകവസ്തു നിറച്ച കാര്‍ ചാവേര്‍ഭടന്‍ വിശ്വാസികളുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയ ഒരു സ്ത്രീയും കുട്ടിയുമാണു കൊല്ലപ്പെട്ടത്. ചാവേര്‍ ഭടനും മരിച്ചു.