ഇംഫാലിൽ സൈനിക കേന്ദ്രത്തിൽ സ്ഫോടനം

single-img
24 September 2012

ഇംഫാൽ:മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ സൈനിക ആസ്ഥാനത്ത് ബോംബ് സ്‌ഫോടനം. പുലർച്ചെ 5.30നായിരുന്നു സ്ഫോടനം. ആളപായമില്ല. കരസേനയുടെ ഓഫീസിന്റെ എം സെക്ടറിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. രാജ്ഭവനും പ്രസിദ്ധമായ ജോൺസ്റ്റോൺ ഹയർസെക്കന്ററി സ്കൂളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്റര്‍ അകലെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സ്‌ഫോടനസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുന്നില്ല.