ദീപിക കുമാരിക്കു വെള്ളി

single-img
24 September 2012

ഇന്ത്യയുടെ അഭിമാനതാരം ദീപിക കുമാരിക്കു ലോക അമ്പെയ്ത്തില്‍ വെള്ളിത്തിളക്കം. ടോക്കിയോയിലെ ഹിബിയ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒളിമ്പിക്‌സില്‍ ഇരട്ടസ്വര്‍ണം കരസ്ഥമാക്കിയ ലോക ഒന്നാം നമ്പര്‍ താരം ദക്ഷിണ കൊറിയയുടെ ബോ ബെ കിയോടു ശക്തമായ പോരാട്ടത്തിനൊടുവില്‍ തോറ്റതോടെയാണ് ദീപികയ്ക്കു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത്. ലോകറാങ്കിംഗില്‍ രണ്ടാംസ്ഥാനമാണു ദീപിക കുമാരിക്ക്.