സര്‍ക്കാര്‍ തിരുത്തുംവരെ എന്‍.എസ്‌.എസ്‌. നിലപാട്‌ മാറ്റില്ല : സുകുമാരന്‍ നായര്‍

single-img
24 September 2012

എന്‍.എസ്‌.എസ്‌. ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ തിരുത്തുംവരെ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ വളര്‍ച്ച താഴോട്ട്‌ തന്നെയായിരിക്കുമെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌. റാന്നി താലൂക്ക്‌ യൂണിയന്‍ ആസ്ഥാനത്ത്‌ സമുദായാചാര്യന്‍ മന്നത്ത്‌ പദ്‌മനാഭന്റെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രിസ്ഥാനവും വിദ്യാഭ്യാസനയങ്ങളും സംബന്ധിച്ചുള്ള രണ്ട്‌ കാര്യങ്ങള്‍ എന്‍.എസ്‌.എസ്‌. ഉന്നയിച്ചിട്ടുണ്ട്‌. ഐ.ടിയും വ്യവസായവും വളര്‍ത്താനെന്നപേരില്‍ വിദേശികളെ കൊണ്ടുവന്ന്‌ അവര്‍ക്ക്‌ ഭൂമി നല്‍കാനുള്ള നീക്കത്തില്‍ നിഗൂഢതകയുണ്ടെന്നും അദ്ദേഹം പറഞ്ഞു.